സൗത്ത് ഏഷ്യ ട്രാവല്‍ പുരസ്‌കാരം സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന്

1

കൊച്ചി: ടൂറിസം മേഖലയിലെ സുപ്രധാന പുരസ്‌കാരമായ സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് സിനമണ്‍ ഹൗസ്‌ബോട്ട്‌സ് ഓഫ് സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന്. ഹൗസ് ബോട്ടുകളിലെ ആഡംബര സൗകര്യങ്ങളില്‍ പുത്തന്‍ പ്രവണത സൃഷ്ടിച്ചത് കണക്കിലെടുത്താണ് അവാര്‍ഡ്. ശ്രീലങ്കയിലെ മൗണ്ട് ലവാനിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് ഡയറക്ടര്‍മാരായ സ്‌കറിയ ജോസ്, ജോബിന്‍ ജെ അക്കരക്കളം എന്നിവര്‍ സാറ്റ വൈസ് പ്രസിഡന്റ് തുവാന്‍ സാബിര്‍ വാഫൂരില്‍ നിന്നും ഏറ്റുവാങ്ങി.

കേരളത്തിലെ കായലുകളുടെ മാസ്മരികത അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടവയാണ്. പഴയ കെട്ടുവള്ളങ്ങള്‍ ഹൗസ് ബോട്ടുകളായി രൂപാന്തരപ്പെടുത്തി അതില്‍ അത്യാധുനിക ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് ജോബിന്‍ ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് ശ്രീലങ്കയും മാലദ്വീപും കേരളത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പുരസ്‌കാരമെന്ന് സ്‌കറിയ ചൂണ്ടിക്കാട്ടി. കേരള ടൂറിസം മുന്നോട്ടു വയ്ക്കുന്ന മേഖലകളിലേക്ക് കൂടുതല്‍ വെളിച്ചം പകരാന്‍ ഈ പുരസ്‌കാരത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സേവനങ്ങള്‍ സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സാറ്റ പുരസ്‌കാരം നല്‍കുന്നത്. നിരവധി അന്താരാഷ്ട്ര ട്രാവല്‍ സംഘടനകള്‍ അംഗീകരിച്ച പുരസ്‌കാരമാണിത്. ശ്രീലങ്ക ഇന്ത്യ, മാലദ്വീപ് എന്നിവിടങ്ങളിലെ ടൂറിസം മേഖലയെ അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 39 ഇനങ്ങളിലായി പത്ത് പുരസ്‌കാരങ്ങളാണ് സാറ്റ നല്‍കുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നായി 260 എന്‍ടികളാണ് ഇക്കുറി ഉണ്ടായിരുന്നത്. ലീഡിംഗ് ഹൗസ് ബോട്ട് എന്ന വിഭാഗത്തിലായിരുന്നു പുരസ്‌കാരം.

Share.

1 Comment

  1. ലോക ടൂറിസം മേഖലയിൽ ഇന്ന് കേരളത്തിന്റെ സ്ഥാനം വളരെ മുൻപിലാണ്.. ഇതുപോലുള്ള സംരംഭങ്ങൾ കേരളത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതാണ് അതിലൂടെ കേരളത്തിന് ടൂറിസത്തിന്റെ അനന്തമായ വികസന സാധ്യതകൾ ഇനിയും തുറന്നു കിട്ടും